- 28 May, 2026
വത്തിക്കാൻ : അൽബേനിയൻ റിപ്പബ്ലിക്കിന്റെ പ്രസിഡൻ്റ് ബൈറാം ബെഗായിയെ, മെയ് മാസം ഇരുപത്തിയഞ്ചാം തീയതി, ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ സ്വീകരിക്കുകയും, കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.
പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, പ്രസിഡൻ്റ് ബൈറാം ബെഗായി, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിനുമായി കൂടിക്കാഴ്ച നടത്തി, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗറും ഒപ്പമുണ്ടായിരുന്നു.
സെക്രട്ടേറിയറ്റിൽ നടന്ന സൗഹാർദ്ദപരമായ ചർച്ചകൾക്കിടയിൽ, സഭയും രാഷ്ട്രവും തമ്മിലുള്ള നല്ല ഉഭയകക്ഷി ബന്ധത്തെയും, വിവിധ മേഖലകളിൽ, സഹകരണം കൂടുതൽ മെച്ചപ്പെടുത്തുവാനുള്ള സന്നദ്ധതയെയും ഇരുകൂട്ടരും ചൂണ്ടിക്കാണിച്ചു. സംഭാഷണത്തിൽ വിവിധ അന്താരാഷ്ട്ര വിഷയങ്ങളും ചർച്ച ചെയ്തു. പടിഞ്ഞാറൻ ബാൾക്കൻ മേഖലയെ പരാമർശിച്ചുകൊണ്ട്, യൂറോപ്യൻ യൂണിയനിലേക്കുള്ള പ്രവേശനത്തെയും ചർച്ചയിൽ വിഷയമാക്കി.
© 2026 CATHOLIC CONNECT POWERED BY ATCONLINE LLP