image

ആദം നീ എവിടെ ആകുന്നു?

ഏറെ സന്തോഷവും അഭിമാനവുമുണ്ട്, വി.ഡി. സതീശന്റെ 'ആദം നീ എവിടെ ആകുന്നു' എന്ന പുസ്തകം കയ്യിലെടുക്കുമ്പോള്‍. കാരണം ഞങ്ങള്‍ രണ്ടുപേരും ഒരേ പള്ളിക്കൂടത്തില്‍, ഒരേ അധ്യാപകര്‍ പഠിപ്പിച്ചവരാണ്. വളരെ വലിയ ആദരവോടെയാണു നൂറു വര്‍ഷത്തിനപ്പുറം പൈതൃകവും പഴക്കവുമുള്ള പനങ്ങാട് ഹൈസ്‌കൂളിലെ ആ ഗുരുഭൂതരെ ഞാന്‍ ഓര്‍ക്കുന്നത്. ഗോകുല്‍ സാറും രാമാനുജന്‍ മാഷും വിക്ടോറിയ ടീച്ചറും ഗോപി സാറുമൊക്കെ ഇന്നും ഹൃദയത്തില്‍ കെടാവിളക്കുപോലെ കത്തി നില്‍ക്കുന്നവരാണ്. ക്ലാസ്സിലെ കുഞ്ഞുങ്ങളെ സ്വന്തം മക്കളെപ്പോലെ മാറോടു ചേര്‍ത്ത സുധാംബിക ടീച്ചര്‍ സതീശനെപ്പറ്റി മാധ്യമങ്ങളോട് പങ്ക് വെച്ചത് മാതൃവാത്സല്യത്തിന്റെ സാഫല്യത്തിലായിരുന്നല്ലോ!

തത്ത്വചിന്തയും ഒരുമിച്ചുള്ളതാണ്.


പുരാണ-ബൈബിള്‍ പ്രതീകങ്ങളെ ആധുനിക മനുഷ്യന്റെ ആത്മസംഘര്‍ഷവുമായി ബന്ധിപ്പിക്കുന്നതില്‍ വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ കവിത വൈഭവം പ്രകടമാക്കിയിരുന്നു. മനുഷ്യന്റെ വീഴ്ചയേക്കാള്‍ വലിയതാണ് ദൈവത്തിന്റെ സ്നേഹവും തിരച്ചിലും എന്ന സന്ദേശമാണ് കവിതയുടെ ഹൃദയം.ഈ ഒരു പശ്ചാത്തലത്തില്‍ കെ.പി അപ്പന്റെ 'ബൈബിള്‍: വെളിച്ചത്തിന്റെ കവചം', 'ക്ഷോഭിക്കുന്നവരുടെ സുവിശേഷം', 'കലഹവും വിശ്വാസവും', 2008-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ പരിശുദ്ധ കന്യകാമറിയത്തെ കുറിച്ചുള്ള 'മധുരം നിന്റെ ജീവിതം' എന്നീ കൃതികളും ഓര്‍ക്കണം. കെ.പി. അപ്പന്‍ എഴുതുന്നു: 'സ്ത്രീകളിലെ എല്ലാ നന്മകളിലും നന്മ നിറഞ്ഞ മറിയത്തിന്റെ സ്വഭാവ അംശങ്ങളുണ്ട്.' (ഡി.സി. ബുക്സ്, 2019, പേജ് 13).


സാഹിത്യ രംഗത്തും അനുവാചക മനസ്സുകളിലും ഇടം പിടിച്ചിട്ടുള്ള ക്രിസ്ത്യന്‍ ദര്‍ശനങ്ങളും വിചാരധാരകളുമാണ് അവ ഓരോന്നും.അതോടൊപ്പം കെ.പി. കേശവമേനോന്റെ വിഖ്യാതമായ 'യേശുദേവന്‍' വളരെയേറെ പ്രചാരം ലഭിച്ച കൃതിയാണ്. 'ജീവിതത്തിന്റെ അര്‍ത്ഥവും ഉദ്ദേശവും അറിയാനുള്ള മനുഷ്യന്റെ ദാഹം ശമിപ്പിക്കാനുള്ള വറ്റാത്ത ഉറവിടമാണ് യേശുക്രിസ്തു. അന്ധകാരത്തില്‍ കിടന്നുഴലുന്ന മനുഷ്യന് പ്രകാശമാനമായ ഒരു മാര്‍ഗം ക്രിസ്തു കാണിച്ചു കൊടുത്തു' എന്ന് 'യേശുദേവന്‍' എന്ന പുസ്തകം ഉദ്ധരിച്ച് വി.ഡി. സതീശന്‍ വിവരിക്കുന്നു. (ആദം നീ എവിടെ ആകുന്നു, ഡി.സി ബുക്സ്, മെയ് 2026, പേജ് 171).ഏറെ സന്തോഷവും അഭിമാനവുമുണ്ട്, വി.ഡി. സതീശന്റെ 'ആദം നീ എവിടെയാകുന്നു' എന്ന പുസ്തകം കയ്യിലെടുക്കുമ്പോള്‍. കാരണം ഞങ്ങള്‍ രണ്ടുപേരും ഒരേ പള്ളിക്കൂടത്തില്‍, ഒരേ അധ്യാപകര്‍ പഠിപ്പിച്ചവരാണ്. വളരെ വലിയ ആദരവോടെയാണു നൂറു വര്‍ഷത്തിനപ്പുറം പൈതൃകവും പഴക്കവുമുള്ള പനങ്ങാട് ഹൈസ്‌കൂളിലെ ആ ഗുരുഭൂതരെ ഞാന്‍ ഓര്‍ക്കുന്നത്. ഗോകുല്‍ സാറും രാമാനുജന്‍ മാഷും വിക്ടോറിയ ടീച്ചറും ഗോപി സാറുമൊക്കെ ഇന്നും ഹൃദയത്തില്‍ കെടാവിളക്കുപോലെ കത്തി നില്‍ക്കുന്നവരാണ്. ക്ലാസ്സിലെ കുഞ്ഞുങ്ങളെ സ്വന്തം മക്കളെപ്പോലെ മാറോടു ചേര്‍ത്ത സുധാംബിക ടീച്ചര്‍ സതീശനെപ്പറ്റി മാധ്യമങ്ങളോട് പങ്ക് വെച്ചത് മാതൃവാത്സല്യത്തിന്റെ സാഫല്യത്തിലായിരുന്നല്ലോ!


വി.ഡി. സതീശന്റെ 'ആദം, നീ എവിടെ ആകുന്നു?' എന്ന പുസ്തകം വിവിധ ക്രൈസ്തവ സമൂഹങ്ങളോടു നടത്തിയ 32 പ്രസംഗങ്ങളുടെ സമാഹാരമാണ്. സമാദരണീയരായ പല ക്രൈസ്തവ നേതാക്കളെയും കുറിച്ച് പ്രതിപാദനമുണ്ട് പുസ്തകത്തില്‍. അതോടൊപ്പം ഈ ഗ്രന്ഥത്തില്‍ ബൈബിള്‍ തന്റെ രാഷ്ട്രീയ ചിന്തകളെയും നൈതിക കാഴ്ചപ്പാടുകളെയും പൊതുജീവിതത്തെയും എങ്ങനെ സ്വാധീനിച്ചുവെന്ന് അദ്ദേഹം പ്രതിപാദിക്കുന്നു. പുസ്തകത്തിന്റെ തലക്കെട്ട് തന്നെ ഉല്‍പത്തി 3:9-ല്‍ ദൈവം ആദമിനോടു ചോദിക്കുന്ന ചോദ്യത്തില്‍ നിന്നാണ്: ''ആദം, നീ എവിടെയാണ്?' - ഇത് ഒരു ഭൗതിക സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യം മാത്രമല്ല; മറിച്ച് മനുഷ്യന്റെ ഉത്തരവാദിത്വത്തെയും മനസ്സാക്ഷിയും ദൈവത്തോടും സമൂഹത്തോടുമുള്ള ബന്ധത്തെയും കുറിച്ചുള്ള ഒരു ആത്മപരിശോധനയാണ്.ഈ പുസ്തകം ബൈബിള്‍ സന്ദേശങ്ങളെ വെറും ആത്മീയ ചിന്തകളായി മാത്രം അവതരിപ്പിക്കുന്നില്ല; മറിച്ച് സാമൂഹ്യനീതി, കരുണ, ഉത്തരവാദിത്വം, പൊതുസേവനം, രാഷ്ട്രീയ ധാര്‍മ്മികത എന്നിവയുടെ വെളിച്ചത്തില്‍ അവയെ വ്യാഖ്യാനിക്കുന്നു. പ്രത്യേകിച്ച് കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ക്രൈസ്തവ വിശ്വാസവും പൊതുജീവിതവും തമ്മിലുള്ള ബന്ധം ഇതില്‍ അവതരിപ്പിക്കപ്പെടുന്നു.ഇന്നത്തെ കാലഘട്ടത്തില്‍ ഇത്തരം പുസ്തകത്തിന്റെ പ്രസക്തിഇന്നത്തെ ലോകം വിഭജനങ്ങളും അഴിമതിയും ഉപഭോക്തൃവത്കരണവും ഹിംസയും ഏകാന്തതയും ധാര്‍മ്മിക മൂല്യങ്ങളുടെ നഷ്ടവും നേരിടുകയാണ്. ഈ സാഹചര്യത്തില്‍ ബൈബിള്‍ ആധാരമാക്കിയ ഒരു ഗ്രന്ഥം ക്രൈസ്തവ സമൂഹത്തിനപ്പുറം മുഴുവന്‍ മനുഷ്യര്‍ക്കും പ്രസക്തമാകുന്നു.


അവതാരികയില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് തോമസ് എഴുതുന്നു: 'ആദമിനെ അന്വേഷിക്കുന്ന ദൈവത്തെ തിരിച്ചന്വേഷിക്കുന്നതാണ് സതീശന്റെ ബൈബിള്‍ പ്രഭാഷണങ്ങളുടെ രസവും രഹസ്യവും.' (പേജ് 11)''ആദം, നീ എവിടെയാണ്?' എന്ന ചോദ്യം ഇന്നും മനുഷ്യരോടുള്ള ദൈവത്തിന്റെ വിളിയാകുന്നു. സത്യത്തിന്റെ മുമ്പില്‍ നാം എവിടെയാണ്? ദരിദ്രരോടുള്ള നമ്മുടെ ഉത്തരവാദിത്വത്തില്‍ നാം എവിടെയാണ്? അനീതിയുടെ മുന്നില്‍ നാം മൗനം പാലിക്കുന്നവരോ? പ്രകൃതിയെ നശിപ്പിക്കുമ്പോള്‍ നമ്മുടെ മനസ്സാക്ഷി എവിടെയാണ്? സഹോദരന്മാരോടും സഹോദരിമാരോടും ഉള്ള ബന്ധത്തില്‍ നാം എവിടെയാണ്?ആമുഖത്തില്‍ ശ്രീ. സതീശന്‍ എഴുതുന്നു: 'ജീവിതത്തില്‍ വീഴാതെ, പിന്തിരിഞ്ഞോടാതെ പിടിച്ചുനില്‍ക്കാനുള്ള ആത്മവിശ്വാസമാണ് യേശുക്രിസ്തു എനിക്ക് തന്നിട്ടുള്ളത്. നിങ്ങള്‍ പ്രത്യാശയുള്ളവരായിരിക്കുക, കാരണം നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നവന്‍ വിശ്വസ്തനാണ് എന്ന സത്യമാണ് എന്നെ നയിക്കുന്നത്.' (പേജ് 6)


യേശുക്രിസ്തുവിന്റെ സന്ദേശം ഇന്നും അതീവ പ്രസക്തമാണ്. കാരണം അവിടുത്തെ ഉപദേശങ്ങള്‍ മനുഷ്യമഹത്വം, ക്ഷമ, നീതി, ഐക്യം, സേവനം, വിനയം, സത്യം, ദുര്‍ബലരോടുള്ള കരുതല്‍ എന്നിവയില്‍ അധിഷ്ഠിതമാണ്.രാഷ്ട്രീയ നേതൃത്വത്തില്‍ ബൈബിളിന്റെ സ്വാധീനംചരിത്രത്തിലുടനീളം ബൈബിള്‍ അനേകം രാഷ്ട്രീയ നേതാക്കളെ സ്വാധീനിച്ചിട്ടുണ്ട്. നീതി, സമത്വം, കരുണ, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയ ആശയങ്ങള്‍ രൂപപ്പെടുന്നതില്‍ ബൈബിളിന്റെ പങ്ക് വലുതാണ്. ബൈബിള്‍ മൂല്യങ്ങളില്‍ അധിഷ്ഠിതനായ ഒരു നേതാവ് സാധാരണയായി ദരിദ്രരുടെ സംരക്ഷണം, ഭരണത്തിലെ സത്യസന്ധത, സാമൂഹിക ഐക്യം, തൊഴിലിന്റെ മഹത്വം, പരിസ്ഥിതിയുടെ സംരക്ഷണം, മനസ്സാക്ഷിയോടുള്ള ഉത്തരവാദിത്വം എന്നിവയെ മുന്‍നിര്‍ത്തുന്നു. അതിനാല്‍ തന്നെ പുതിയ മുഖ്യമന്ത്രിയുടെ ഭരണസാരഥ്യത്തെക്കുറിച്ചുള്ള പ്രതീക്ഷയുടെ മെര്‍ക്കുറി ലെവല്‍ ഉയര്‍ന്നു നില്‍ക്കുന്നു.പൊതുപ്രവര്‍ത്തകര്‍ക്കുള്ള നേതൃ മാതൃകകള്‍'മുള്‍പ്പടര്‍പ്പിലെ മോശ' എന്ന ലേഖനത്തില്‍ ത്യാഗപൂര്‍ണ്ണവും സഹനശീലവുമുള്ളതായ നേതൃത്വത്തെപ്പറ്റി സതീശന്‍ സവിസ്തരം പ്രതിപാദിക്കുന്നു: തീ പിടിച്ചെങ്കിലും കത്തിയെരിയാത്ത ഒരു മുള്‍പ്പടര്‍പ്പില്‍ നിന്നും ദൈവസ്വരം തിരിച്ചറിഞ്ഞ മോശ എന്ന താപസ ശ്രേഷ്ഠന്‍ ജനവിമോചനത്തിനായി ഇറങ്ങിത്തിരിച്ചതിന്റെ ത്യാഗവും സമര്‍പ്പണവും വിവരിക്കുന്നത് ശ്രദ്ധേയമാണ്. (പേജ് 168-170).


അതുപോലെ സോളമന്റെ വിജ്ഞാനവും വിവേകവും സ്വന്തമാക്കിയതിനെപ്പറ്റിയുള്ള വിവരണം നാം ഓര്‍ക്കണം. സോളമന്റെ പ്രാര്‍ഥന ഇതായിരുന്നു. 'എനിക്ക് ധനവും പ്രശസ്തിയും വേണ്ട, പ്രജകളെ ന്യായം വിധിക്കുന്നതിന് ശ്രവിക്കുന്ന ഒരു ഹൃദയവും ജ്ഞാനവും അങ്ങയുടെ ദാസന് തരിക.' (1 രാജാക്കന്മാര്‍ 3:9,11). പ്രതിപക്ഷ നേതാവായി ദൗത്യമേറ്റെടുത്തപ്പോള്‍ ഈ പ്രാര്‍ഥനയാണ് പ്രചോദനമായതെന്ന് സതീശന്‍ പ്രസ്താവിക്കുന്നു. വിവേകാനന്ദനും ഗാന്ധിജിയുമൊക്കെ ക്രിസ്തുവിന്റെ വലിയ സ്വാധീനം സ്വീകരിച്ചവരാണെന്നും അനുസ്മരിക്കുന്നുണ്ട്. ('കരുതല്‍' എന്ന എന്റെ പുസ്തകത്തിലെ 'ഗാന്ധിജി നടന്ന ക്രിസ്തു വഴികള്‍' കാണുക: പ്രണത ബുക്സ്, 2023, പേജ് 186-196).'നിലപാടുകളില്‍ പതറാത്ത തോമസ് അപ്പോസ്തലനെ'പ്പറ്റി സതീശന്‍ എഴുതുന്നുണ്ട്. 'ഉന്നതമായ ധാര്‍മ്മികതയും യേശുവിനോട് സമാനതകളില്ലാത്ത വിശ്വസ്തതയും കൂറും പുലര്‍ത്തിയ ശിഷ്യനായിരുന്നു തോമസ്. രാജ്യത്ത് വെറുപ്പിന്റെ അന്തരീക്ഷം അലയടിക്കുന്ന ഘട്ടത്തില്‍ സ്നേഹവും സാഹോദര്യവും മാഞ്ഞുപോകുമ്പോള്‍ ക്രിസ്തുവില്‍ പതറാതെ നില്‍ക്കുന്നവര്‍ക്ക് മാത്രം പറയാന്‍ കഴിയുന്ന ഒന്നാണ് തോമസിന്റെ നിലപാട്. 'അവനോടു കൂടെ മരിക്കുന്നതിന് നാമും പോകുക' എന്ന് പറയുമ്പോള്‍ സ്വന്തം ജീവന്‍ ത്യജിക്കാനുള്ള മനസ്സാണ് അവിടെ പ്രകടമാക്കപ്പെട്ടത്... തോമസ് ശ്ലീഹ ഉയര്‍ത്തിപ്പിടിച്ചത് നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്ത രാഷ്ട്രീയമാണ്.' (പേജ് 84,86,87).'നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതെ' ക്രിസ്തുവിനുവേണ്ടി ജീവാര്‍പ്പണം നടത്തിയ ഗ്രഹാം സ്റ്റെയിന്‍സിനെയും ഫാദര്‍ സ്റ്റാന്‍ സ്വാമിയെയുമൊക്കെ സതീശന്‍ അനുസ്മരിക്കുന്നുണ്ട്.


യേശുവിന്റെ ഗിരിപ്രഭാഷണവും സ്റ്റാന്‍ സ്വാമിയുടെ ജയിലില്‍ നിന്നുള്ള കവിതയും ഉദ്ധരിച്ച് സതീശന്‍ എഴുതുന്നു: 'ജയില്‍മുറിയില്‍ കിടക്കുമ്പോഴും വെളിച്ചവും നീതിയും നിഷേധിക്കപ്പെട്ടവര്‍ക്കായുള്ള പോരാട്ടത്തില്‍ ക്രിസ്തുവിനെ മുന്‍നിര്‍ത്തി പോരാടുമെന്ന് പറയുന്ന യോദ്ധാവായിരുന്നു സ്റ്റാന്‍ സ്വാമി. ഇരുളിനെ വെളിച്ചംകൊണ്ട് കീഴടക്കണം. നിരാശയ്ക്ക് പകരം പ്രത്യാശ. വെറുപ്പിനെ സ്നേഹം കൊണ്ട് കീഴടക്കണം. ക്രിസ്തുവിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിക്കണം.' (പേജ് 150).പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍, പൊതുജനശുശ്രൂഷകന്‍ എന്ന നിലയില്‍ ജനങ്ങള്‍ക്കുവേണ്ടിയുള്ള പരമമായ സമര്‍പ്പണമാണ് കര്‍ത്താവ് നടത്തിയത് എന്ന് പ്രഖ്യാപിക്കുന്നു സതീശന്‍, 'യേശുവിന്റെ മാനിഫെസ്റ്റോ' എന്ന അധ്യായത്തില്‍. (പേജ് 174). തുടര്‍ന്നെഴുതുന്നു: 'മനുഷ്യരാശിയുടെ സമഗ്രമായ രക്ഷയെക്കുറിച്ചുള്ള കരുതലിനെക്കുറിച്ചായിരുന്നു ക്രിസ്തുവിന്റെ ഉത്കണ്ഠയും പ്രത്യാശയും. ജനപ്രതിനിധികള്‍ എന്ന നിലയില്‍ പൊതുപ്രവര്‍ത്തകരായ ഞങ്ങളും ക്രിസ്തുവിന്റെ ഈ മാനിഫെസ്റ്റോ ഞങ്ങളാല്‍ കഴിയുംവിധം നടപ്പാക്കാനാണ് പരിശ്രമിക്കുന്നത്. അതിനുള്ള ശക്തിയും ബുദ്ധിയും വിവേകവും ലഭിക്കാന്‍ നിങ്ങളുടെ നിരന്തരമായ പ്രാര്‍ഥനയാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.' (പേജ് 184).


മറ്റൊരധ്യായത്തില്‍ സതീശന്‍ വിശദീകരിക്കുന്നു: 'അധികാരം മറ്റുള്ളവന്റെമേല്‍ ആധിപത്യം സ്ഥാപിക്കാനല്ല. മറിച്ച് എളിയവര്‍ക്കുവേണ്ടി, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി പണിയെടുക്കാനാണെന്ന ഓര്‍മ്മപ്പെടുത്തലാണ് ക്രിസ്തു എപ്പോഴും പറഞ്ഞിട്ടുള്ളത്. ദൈവഹിതം നടപ്പാക്കാനുള്ള ദൗത്യമാണ് ഓരോ മനുഷ്യനുമുള്ളത്. അവനവന്റെ മേഖലകളില്‍, ജീവിതവഴികളില്‍ ദൈവഹിതം നടപ്പാക്കാനുള്ള ചുമതലയാണ് നമ്മെ ഏല്പിച്ചിരിക്കുന്നത്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്നാലാവുംവിധം ദൈവഹിതം നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ഒരുപാട് പരിമിതികളുള്ള ഒരു സാധാരണ മനുഷ്യനാണ് ഞാന്‍. പക്ഷേ, ദൈവം എനിക്ക് തന്ന അവസരങ്ങള്‍ മനുഷ്യമോചനത്തിനും അവരുടെ നന്മയ്ക്കും ഫലപ്രദമായി വിനിയോഗിക്കാനാണ് ഞാന്‍ പരിശ്രമിക്കുന്നത്.' (പേജ് 184)കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലത്തില്‍ ''ആദം നീ എവിടെ ആകുന്നു?'' എന്ന ഗ്രന്ഥം നേതാക്കളെയും പൊതുജനങ്ങളെയും ഒരുപോലെ ആത്മപരിശോധനയിലേക്ക് ക്ഷണിക്കുന്നു: ''ദൈവത്തിന്റെയും സമൂഹത്തിന്റെയും സ്വന്തം മനസ്സാക്ഷിയുടെയും മുമ്പില്‍ നാം എവിടെയാണ് നില്‍ക്കുന്നത്? ആദം, നീ എവിടെയാണ്?''

© 2026 CATHOLIC CONNECT POWERED BY ATCONLINE LLP