image

എഐനമ്മുടെ വീട്ടിലെ പുതിയ അതിഥി

പുതിയതെല്ലാം ഭയത്തോടെ കാണുന്നത് നല്ല പ്രവണതയല്ല. മാറുന്ന കാലത്തിനനുസരിച്ച് സാങ്കേതികവിദ്യയെ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. നിര്‍മ്മിത ബുദ്ധി ഒരു നല്ല വേലക്കാരനാണ്, എന്നാല്‍ ഒരിക്കലും നല്ലൊരു യജമാനനല്ല. അത് നമ്മുടെ കുടുംബബന്ധങ്ങളിലെ സ്നേഹത്തെയോ കെട്ടുറപ്പിനെയോ ബാധിക്കാതെ നോക്കേണ്ടത് വീട്ടിലെ ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്.


സൗകര്യങ്ങളുടെ പുതിയ ലോകംപ്രവചനാതീതമായി നമ്മുടെ ലോകം മാറിക്കൊണ്ടിരിക്കുന്നു. നമ്മുടെ വീട്ടിനുള്ളിലെ പുതിയ അതിഥി ജീവിതം മാറ്റിമറിക്കുകയാണ്. സാങ്കേതികവിദ്യയുടെ വിസ്മയകരമായ കുതിച്ചുചാട്ടത്തില്‍ നിര്‍മിത ബുദ്ധിയുടെ പുതിയ ലോകം അസാധ്യമെന്നു തോന്നിയിരുന്ന കാര്യങ്ങള്‍ തികച്ചും നിസ്സാരമായി നടത്തുന്നു. എഐ എല്ലാം എളുപ്പമാക്കുന്നു. ബുദ്ധിയും ചിന്തയും കൊണ്ട് നമ്മള്‍ ബുദ്ധിമുട്ടി ചെയ്തിരുന്ന കാര്യങ്ങള്‍, നമ്മെ ബുദ്ധിമുട്ടിക്കാതെ എഐ നല്ല സേവകനെപ്പോലെ ചെയ്തുതരുന്നു. എന്നാല്‍, യുഗങ്ങളുടെ പരിണാമ പ്രക്രിയയില്‍ മനുഷ്യ മസ്തിഷ്‌കം വളര്‍ത്തിയെടുത്ത കഴിവുകള്‍ നിര്‍മിത ബുദ്ധിക്കു നമ്മള്‍ കൈമാറുന്നത് വളര്‍ച്ചയാണോ അതോ തളര്‍ച്ചയാണോ? എഐ നല്ല സുഹൃത്തും സഹായിയുമാണ്. നമുക്ക് അറിയാത്ത കാര്യങ്ങള്‍ ലളിതമായി വേഗത്തില്‍ പറഞ്ഞുതരുന്ന, സംശയങ്ങള്‍ തീര്‍ക്കുന്ന, പ്രശ്നങ്ങള്‍ക്ക് പരിഹാരം തരുന്ന സുഹൃത്ത്. നമുക്കുവേണ്ടി ജോലികള്‍ പലതും വേഗത്തിലും എളുപ്പത്തിലും ചെയ്തുതരുന്ന നല്‍സഹായി. വീട്ടുജോലികളില്‍ സഹായിക്കുന്ന സ്മാര്‍ട്ട് ഉപകരണങ്ങള്‍ മുതല്‍ കുട്ടികളുടെ സംശയങ്ങള്‍ തീര്‍ക്കുന്ന വെര്‍ച്വല്‍ അസിസ്റ്റന്റുകള്‍ വരെ കുടുംബജീവിതം സുഗമമാക്കുന്നു. ജോലിഭാരം കുറയ്ക്കാനും, അതുവഴി കുടുംബാംഗങ്ങളോടൊപ്പം ഗുണമേന്മയുള്ള സമയം ചെലവഴിക്കാനും, കുടുംബത്തിലെ സാമ്പത്തിക ഇടപാടുകളും വ്യക്തിഗത വിവരങ്ങളും സുരക്ഷിതമായി വെക്കാനും, വീട്ടില്‍ തനിച്ചാകുന്ന പ്രായമായവരെയോ കുട്ടികളെയോ നിരീക്ഷിക്കാനും, പ്രായമായവരുടെ ആരോഗ്യം നിരീക്ഷിക്കാനും, അടിയന്തര ഘട്ടങ്ങളില്‍ (ഉദാഹരണത്തിന് ഒരാള്‍ വീഴുകയോ മറ്റോ ചെയ്താല്‍) ഉടന്‍ തന്നെ സന്ദേശം നല്‍കാനും സഹായമെത്തിക്കാനുമെല്ലാം എഐ അധിഷ്ഠിത സംവിധാനങ്ങള്‍ക്ക് കഴിയും.


കുട്ടികളുടെ പഠനവും സുരക്ഷയുംഇന്ന് കുട്ടികള്‍ വളരുന്നത് ഇന്റര്‍നെറ്റും എഐ ആപ്പുകളും നിറഞ്ഞ ലോകത്താണ്. ഇത് മാതാപിതാക്കള്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍ ചെറുതല്ല: ആധുനിക എഐ കാമറകള്‍ കുട്ടികളുടെ ഓരോ ചലനവും നിരീക്ഷിക്കാനും അസ്വാഭാവികമായ മാറ്റങ്ങള്‍ മാതാപിതാക്കളെ അറിയിക്കാനും സഹായിക്കുന്നു. ഓരോ കുട്ടിയുടെയും പഠന വേഗവും പഠന നിലവാരവും താല്‍പ്പര്യവും തിരിച്ചറിഞ്ഞ് അവര്‍ക്ക് അനുയോജ്യമായ രീതിയില്‍ പാഠഭാഗങ്ങള്‍ ക്രമീകരിച്ചു നല്‍കാന്‍ എഐക്ക് കഴിയും. ചിത്രങ്ങള്‍ വരയ്ക്കാനും കഥകള്‍ എഴുതാനും കുട്ടികളെ സഹായിക്കുന്ന എഐ ടൂളുകള്‍ ഇന്നുണ്ട്. എന്നാല്‍ ഇത് കുട്ടികളുടെ സ്വന്തം ചിന്താശേഷിയെ മരവിപ്പിക്കുന്നുണ്ടോ എന്ന് മാതാപിതാക്കള്‍ ശ്രദ്ധിക്കണം. കൂടാതെ, 'ഡീപ്പ് ഫേക്ക്' പോലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കുട്ടികളുടെ ചിത്രങ്ങളും ശബ്ദവും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നു.


അപരിചിതര്‍ കുട്ടികളെ ഓണ്‍ലൈനിലൂടെ സ്വാധീനിക്കുന്നതും വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നതും വലിയ ഭീഷണിയാണ്.ഡിജിറ്റല്‍ പാരന്റിംഗ്ഇന്നത്തെ 'ഡിജിറ്റല്‍ പാരന്റിംഗ്' പഴയകാല രീതികളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. സത്യം, പാതിസത്യം, വ്യാജം, അഭിപ്രായം, മിഥ്യ ഇവ തമ്മിലുള്ള വേര്‍തിരിവ് നേര്‍ത്തുനേര്‍ത്തു വരുന്ന ലോകത്താണ് നമ്മുടെ കുട്ടികള്‍ വളരുന്നത്. അവരുടെ ജീവിതത്തിന് ദിശാബോധവും ബോധ്യങ്ങളും രൂപപ്പെടുത്താന്‍ പേരെന്റ്സിനും ഗുരുക്കള്‍ക്കും തങ്ങള്‍ക്കുള്ള അറിവുകള്‍ പോരാതെ വരുന്നു. അവരെ കൂടുതലായി കേള്‍ക്കുകയും അവരില്‍നിന്ന് ആദ്യം പഠിക്കുകയും ചെയ്യാതെ അവരെ നമുക്ക് വളര്‍ത്താന്‍ കഴിയാത്ത സാഹചര്യമാണ്.കുട്ടികള്‍ ഡിജിറ്റല്‍ ലോകത്ത് എന്തു ചെയ്യുന്നു എന്ന് നിരീക്ഷിക്കുക മാത്രമല്ല, സാങ്കേതികവിദ്യയെ എങ്ങനെ ശരിയായി ഉപയോഗിക്കണമെന്ന് അവരെ ഗൈഡ് ചെയ്യാനുള്ള അറിവ് മാതാപിതാക്കള്‍ നേടണം.


മാതാപിതാക്കള്‍ ഫോണിലും മറ്റും ചെലവഴിക്കുന്ന സമയം കുറച്ച്, കുട്ടികള്‍ക്ക് നല്ല മാതൃക നല്‍കുന്നതാണ് ഡിജിറ്റല്‍ പാരന്റിംഗിലെ ആദ്യ പാഠം. 'ഗൂഗിള്‍ ഫാമിലി ലിങ്ക്' പോലുള്ള എഐ ആപ്പുകള്‍ വഴി കുട്ടികള്‍ കാണുന്ന ഉള്ളടക്കവും സമയവും ക്രമീകരിക്കാന്‍ സാധിക്കും. ഇത് കുട്ടികളെ സുരക്ഷിതമായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ മാത്രം നിലനിര്‍ത്താന്‍ സഹായിക്കുന്നു. സ്‌കൂള്‍ ബസ്സുകളിലും സ്മാര്‍ട്ട് വാച്ചുകളിലും ഘടിപ്പിച്ചിട്ടുള്ള എഐ സംവിധാനങ്ങള്‍ വഴി കുട്ടികള്‍ എവിടെയാണെന്ന് കൃത്യമായി മനസ്സിലാക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയും. സ്മാര്‍ട്ട് ഉപകരണങ്ങളുടെ പ്രൈവസി സെറ്റിംഗുകള്‍ കൃത്യമായി പരിശോധിക്കണം. അതോടൊപ്പം കുട്ടികളുമായി തുറന്ന ആശയവിനിമയം നടത്താനും അവരെ സൈബര്‍ ലോകത്തെ ചതിക്കുഴികളെക്കുറിച്ച് ബോധവാന്മാരാക്കാനും ശ്രദ്ധിക്കണം.ബന്ധങ്ങളിലെ 'ഡിജിറ്റല്‍' അകലംഎല്ലാം വിരല്‍ത്തുമ്പില്‍ ലഭിക്കുമ്പോള്‍ മനുഷ്യര്‍ തമ്മില്‍ നേരിട്ടുള്ള ബന്ധങ്ങള്‍ കുറഞ്ഞുവരുന്നു. കുടുംബാംഗങ്ങള്‍ ഒത്തുകൂടുമ്പോള്‍ പോലും ഓരോരുത്തരും തങ്ങളുടെ മൊബൈല്‍ സ്‌ക്രീനുകളിലെ എഐ നിര്‍ദ്ദേശിക്കുന്ന വീഡിയോകളിലും ഗെയിമുകളിലും മുഴുകുന്നത് സങ്കടകരമായ കാഴ്ചയാണ്. അതിനാല്‍ ഡിജിറ്റല്‍ സമയവും കുടുംബ സമയവും നിശ്ചയിച്ച് വേര്‍തിരിക്കുന്നത് നല്ലതാണ്.. ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങള്‍:


* ഡിജിറ്റല്‍ ഫ്രീ സോണ്‍ : ഭക്ഷണമേശയിലും കിടപ്പുമുറിയിലും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കില്ലെന്ന് തീരുമാനിക്കുക.

* ഡിജിറ്റല്‍ ഡീറ്റോക്സ് : ദിവസവും വൈകുന്നേരങ്ങളില്‍ ഒരു മണിക്കൂര്‍ എങ്കിലും വീട്ടിലെ എല്ലാവരും ഫോണ്‍ സൈലന്റ് ആക്കി, അഥവാ നോട്ടിഫിക്കേഷനുകള്‍ ഓഫ് ചെയ്തു ദൂരെ മാറ്റിവെച്ച്, ഫാമിലി ടൈമിനായി ഒരുമിക്കാം.

* രസകരമായ ഫാമിലി ടൈം കളികള്‍ എഐയോട് ചോദിച്ചും ചെയ്തു നോക്കാം.

* ബോര്‍ഡ് ഗെയിമുകള്‍: ലുഡോ, കാരംസ്, ചെസ്സ്, പാമ്പുംകോണി തുടങ്ങിയ ഗെയിമുകള്‍ കളിക്കാം. അല്ലെങ്കില്‍ പത്തുപത്തായം, ആടുപുലിയാട്ടം തുടങ്ങിയ പഴയ കളികള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്താം.

* കഥ പറച്ചില്‍: വീട്ടിലെ മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് പഴയകാല അനുഭവങ്ങളോ മുത്തശ്ശിക്കഥകളോ പറഞ്ഞുകൊടുക്കുക. അല്ലെങ്കില്‍, കുട്ടികളും പേരെന്റ്സും ഒരുമിച്ചിരുന്ന് ആ ദിവസത്തെ കൊച്ചുകൊച്ചു കാര്യങ്ങള്‍ കഥ പറയുംപോലെ പങ്കുവെക്കുക.

ഒരുമിച്ച് പാചകം ചെയ്യാം: എല്ലാവരും ചേര്‍ന്ന് വൈകുന്നേരത്തെ പലഹാരമോ അത്താഴമോ ഉണ്ടാക്കാം.

* കൃഷി/തോട്ടംപണി: വൈകുന്നേരം വീട്ടുമുറ്റത്തെ ചെടികള്‍ നനയ്ക്കാനും പരിപാലിക്കാനും എല്ലാവരും ഒത്തുചേരുക.

* വായന: എല്ലാവരും ചേര്‍ന്നിരുന്ന് പുസ്തകങ്ങള്‍ വായിക്കുകയോ, വായിച്ച കാര്യങ്ങള്‍ പരസ്പരം പങ്കുവെക്കുകയോ ചെയ്യാം.

* സായാഹ്ന സവാരി: വീടിനടുത്തുള്ള പാടത്തോ പാര്‍ക്കിലോ ഒന്നിച്ച് നടക്കാന്‍ പോകുന്നത് ഉന്മേഷം നല്‍കും.ഈ ശീലങ്ങള്‍ പതിയെ തുടങ്ങുകയാണെങ്കില്‍ ഡിജിറ്റല്‍ ജീവിതം ബാലന്‍സ് ചെയ്യാം. വീട്ടിലെ അന്തരീക്ഷം കൂടുതല്‍ സന്തോഷകരമാകും. സാങ്കേതികവിദ്യ കുടുംബത്തെ അടുപ്പിക്കാനാവണം ഉപയോഗിക്കേണ്ടത്, അകറ്റാനാവരുത്. ഉദാഹരണത്തിന്, ഓഫീസ് ജോലികള്‍ വേഗത്തില്‍ തീര്‍ക്കാന്‍ എഐ സഹായിക്കുന്നതിലൂടെ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുന്നു. ഇമെയിലുകള്‍ തയ്യാറാക്കാനോ വിവരങ്ങള്‍ ശേഖരിക്കാനോ എഐ ഉപയോഗിക്കുന്നത് വഴി സമയം ലാഭിക്കാം.


മാനസികാരോഗ്യംവീട്ടില്‍ തനിച്ചായിരിക്കുന്നവര്‍ക്ക് സംസാരിക്കാനും കാര്യങ്ങള്‍ പങ്കുവെക്കാനും എഐ ചാറ്റ് ബോട്ടുകള്‍ ഇന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥ മനുഷ്യബന്ധങ്ങള്‍ക്ക് പകരമാവില്ല. മാനസിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം തേടാന്‍ എഐ ആപ്പുകള്‍ ഉപയോഗിക്കുന്നത് ഇന്ന് പതിവാണ്. ഇത് താത്കാലിക സഹായം ആണെങ്കിലും പ്രൊഫഷണല്‍ സഹായം തേടുന്നതിന് പകരമായി കാണുന്നത് ഗുണമല്ല. ശരിയായ സമയത്ത് ശരിയായ പരിഹാരവും ചികിത്സയും കിട്ടുന്നതിന് ഇത് തടസ്സമായേക്കാം. അല്‍ഗോരിതങ്ങള്‍ നമുക്ക് താല്‍പ്പര്യമുള്ള വീഡിയോകള്‍ വീണ്ടും വീണ്ടും കാണിച്ചുതരുന്നതു വഴി കുട്ടികളും മുതിര്‍ന്നവരും സ്‌ക്രീനുകള്‍ക്കു മുന്നില്‍ തളച്ചിടപ്പെടുന്നു. ഇത് ഉറക്കമില്ലായ്മയ്ക്കും മാനസിക സമ്മര്‍ദ്ദത്തിനും കാരണമാകുന്നു.നൈതികമായ ഉപയോഗംനിര്‍മ്മിത ബുദ്ധി ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട ചില നൈതിക മൂല്യങ്ങളുണ്ട്. ഇവ കുടുംബങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് അത്യാവശ്യമാണ്. അനുവാദമില്ലാതെ മറ്റൊരാളുടെ ചിത്രം, ഡേറ്റ എന്നിവ ഉപയോഗിക്കുന്നതും എഐ വഴി മാറ്റങ്ങള്‍ വരുത്തുന്നതും, വിവരങ്ങള്‍ ചോര്‍ത്തുന്നതും തെറ്റാണെന്ന ബോധ്യം കുട്ടികളില്‍ വളര്‍ത്തണം. പഠനത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ എഐ ഉപയോഗിക്കുമ്പോള്‍, സ്വന്തം സര്‍ഗ്ഗാത്മകത നഷ്ടപ്പെടാതെ നോക്കണം. ചെറിയ കാര്യങ്ങള്‍ക്കു പോലും സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് മനുഷ്യന്റെ ചിന്താശേഷിയെയും സര്‍ഗ്ഗാത്മകതയെയും കുറയ്ക്കാന്‍ കാരണമാകുന്നു. സ്‌കൂള്‍ പ്രോജക്റ്റുകള്‍ പൂര്‍ണ്ണമായും എഐയെ കൊണ്ട് ചെയ്യിക്കുന്നത് കുട്ടികളുടെ ചിന്താശേഷിയെ ബാധിക്കും. പകരം, ഡിജിറ്റല്‍ മാധ്യമങ്ങള്‍ മാറ്റിവെച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും വഴിയും ആത്മവിചിന്തനം വഴിയും ആശയങ്ങളും ഉള്‍ക്കാഴ്ചകളും രൂപപ്പെടുത്താനും, പ്രൊജക്ടുകള്‍ തയ്യാറാക്കാനും വീട്ടിലും സ്‌കൂളിലും അവസരങ്ങളുണ്ടാക്കണം.നമ്മുടെ ദൈനംദിന ജീവിതം എളുപ്പമാക്കാന്‍ സഹായിക്കുന്ന ചില പ്രായോഗികമായ എഐ ടൂളുകള്‍ പരിചയപ്പെടാം.


ഡിജിറ്റല്‍ പാരന്റിംഗിന്:• :

കുട്ടികളുടെ ഫോണ്‍ ഉപയോഗം നിയന്ത്രിക്കാനും, അവര്‍ക്ക് അനുയോജ്യമായ ആപ്പുകള്‍ മാത്രം അനുവദിക്കാനും ലൊക്കേഷന്‍ ട്രാക്ക് ചെയ്യാനും സഹായിക്കുന്നു.

• കുട്ടികളുടെ സോഷ്യല്‍ മീഡിയ സന്ദേശങ്ങളിലെ അപകടകരമായ ഉള്ളടക്കങ്ങള്‍ തിരിച്ചറിഞ്ഞ് മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.അടുക്കളയ്ക്കും വീട്ടുജോലികള്‍ക്കും:

• വീട്ടിലുള്ള സാധനങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന വിഭവങ്ങള്‍ പറഞ്ഞുതരുന്നു.

• പാചകം എളുപ്പമാക്കാനും ആരോഗ്യകരമായ ഭക്ഷണക്രമം തയ്യാറാക്കാനും എന്തൊക്കെ വാങ്ങണമെന്ന ലിസ്റ്റ് ഉണ്ടാക്കാനും സഹായിക്കുന്നു.

കുട്ടികളുടെ പഠനത്തിന്:• : കണക്കിലെയും ശാസ്ത്രത്തിലെയും സംശയങ്ങള്‍ ഫോട്ടോ എടുത്തുനല്‍കിയാല്‍ വിശദമായ പരിഹാരം നല്‍കുന്നു.

• കുട്ടികള്‍ക്ക് വ്യക്തിഗതമായി ട്യൂഷന്‍ നല്‍കുന്ന ഒരു എഐ ഗൈഡ് ആണിത്.


സൗകര്യങ്ങളുടെ പുതിയ ലോകം


പ്രവചനാതീതമായി നമ്മുടെ ലോകം മാറിക്കൊണ്ടിരിക്കുന്നു. നമ്മുടെ വീട്ടിനുള്ളിലെ പുതിയ അതിഥി ജീവിതം മാറ്റിമറിക്കുകയാണ്. സാങ്കേതികവിദ്യയുടെ വിസ്മയകരമായ കുതിച്ചുചാട്ടത്തില്‍ നിര്‍മിത ബുദ്ധിയുടെ പുതിയ ലോകം അസാധ്യമെന്നു തോന്നിയിരുന്ന കാര്യങ്ങള്‍ തികച്ചും നിസ്സാരമായി നടത്തുന്നു. എഐ എല്ലാം എളുപ്പമാക്കുന്നു. ബുദ്ധിയും ചിന്തയും കൊണ്ട് നമ്മള്‍ ബുദ്ധിമുട്ടി ചെയ്തിരുന്ന കാര്യങ്ങള്‍, നമ്മെ ബുദ്ധിമുട്ടിക്കാതെ എഐ നല്ല സേവകനെപ്പോലെ ചെയ്തുതരുന്നു. എന്നാല്‍, യുഗങ്ങളുടെ പരിണാമ പ്രക്രിയയില്‍ മനുഷ്യ മസ്തിഷ്‌കം വളര്‍ത്തിയെടുത്ത കഴിവുകള്‍ നിര്‍മിത ബുദ്ധിക്കു നമ്മള്‍ കൈമാറുന്നത് വളര്‍ച്ചയാണോ അതോ തളര്‍ച്ചയാണോ?


എഐ നല്ല സുഹൃത്തും സഹായിയുമാണ്. നമുക്ക് അറിയാത്ത കാര്യങ്ങള്‍ ലളിതമായി വേഗത്തില്‍ പറഞ്ഞുതരുന്ന, സംശയങ്ങള്‍ തീര്‍ക്കുന്ന, പ്രശ്നങ്ങള്‍ക്ക് പരിഹാരം തരുന്ന സുഹൃത്ത്. നമുക്കുവേണ്ടി ജോലികള്‍ പലതും വേഗത്തിലും എളുപ്പത്തിലും ചെയ്തുതരുന്ന നല്‍സഹായി. വീട്ടുജോലികളില്‍ സഹായിക്കുന്ന സ്മാര്‍ട്ട് ഉപകരണങ്ങള്‍ മുതല്‍ കുട്ടികളുടെ സംശയങ്ങള്‍ തീര്‍ക്കുന്ന വെര്‍ച്വല്‍ അസിസ്റ്റന്റുകള്‍ വരെ കുടുംബജീവിതം സുഗമമാക്കുന്നു. ജോലിഭാരം കുറയ്ക്കാനും, അതുവഴി കുടുംബാംഗങ്ങളോടൊപ്പം ഗുണമേന്മയുള്ള സമയം ചെലവഴിക്കാനും, കുടുംബത്തിലെ സാമ്പത്തിക ഇടപാടുകളും വ്യക്തിഗത വിവരങ്ങളും സുരക്ഷിതമായി വെക്കാനും, വീട്ടില്‍ തനിച്ചാകുന്ന പ്രായമായവരെയോ കുട്ടികളെയോ നിരീക്ഷിക്കാനും, പ്രായമായവരുടെ ആരോഗ്യം നിരീക്ഷിക്കാനും, അടിയന്തര ഘട്ടങ്ങളില്‍ (ഉദാഹരണത്തിന് ഒരാള്‍ വീഴുകയോ മറ്റോ ചെയ്താല്‍) ഉടന്‍ തന്നെ സന്ദേശം നല്‍കാനും സഹായമെത്തിക്കാനുമെല്ലാം എഐ അധിഷ്ഠിത സംവിധാനങ്ങള്‍ക്ക് കഴിയും.


കുട്ടികളുടെ പഠനവും സുരക്ഷയും


ഇന്ന് കുട്ടികള്‍ വളരുന്നത് ഇന്റര്‍നെറ്റും എഐ ആപ്പുകളും നിറഞ്ഞ ലോകത്താണ്. ഇത് മാതാപിതാക്കള്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍ ചെറുതല്ല: ആധുനിക എഐ കാമറകള്‍ കുട്ടികളുടെ ഓരോ ചലനവും നിരീക്ഷിക്കാനും അസ്വാഭാവികമായ മാറ്റങ്ങള്‍ മാതാപിതാക്കളെ അറിയിക്കാനും സഹായിക്കുന്നു. ഓരോ കുട്ടിയുടെയും പഠന വേഗവും പഠന നിലവാരവും താല്‍പ്പര്യവും തിരിച്ചറിഞ്ഞ് അവര്‍ക്ക് അനുയോജ്യമായ രീതിയില്‍ പാഠഭാഗങ്ങള്‍ ക്രമീകരിച്ചു നല്‍കാന്‍ എഐക്ക് കഴിയും. ചിത്രങ്ങള്‍ വരയ്ക്കാനും കഥകള്‍ എഴുതാനും കുട്ടികളെ സഹായിക്കുന്ന എഐ ടൂളുകള്‍ ഇന്നുണ്ട്. എന്നാല്‍ ഇത് കുട്ടികളുടെ സ്വന്തം ചിന്താശേഷിയെ മരവിപ്പിക്കുന്നുണ്ടോ എന്ന് മാതാപിതാക്കള്‍ ശ്രദ്ധിക്കണം. കൂടാതെ, 'ഡീപ്പ് ഫേക്ക്' പോലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കുട്ടികളുടെ ചിത്രങ്ങളും ശബ്ദവും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത നിലനില്‍ക്കുന്നു. അപരിചിതര്‍ കുട്ടികളെ ഓണ്‍ലൈനിലൂടെ സ്വാധീനിക്കുന്നതും വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നതും വലിയ ഭീഷണിയാണ്.


ഡിജിറ്റല്‍ പാരന്റിംഗ്


ഇന്നത്തെ 'ഡിജിറ്റല്‍ പാരന്റിംഗ്' പഴയകാല രീതികളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. സത്യം, പാതിസത്യം, വ്യാജം, അഭിപ്രായം, മിഥ്യ ഇവ തമ്മിലുള്ള വേര്‍തിരിവ് നേര്‍ത്തുനേര്‍ത്തു വരുന്ന ലോകത്താണ് നമ്മുടെ കുട്ടികള്‍ വളരുന്നത്. അവരുടെ ജീവിതത്തിന് ദിശാബോധവും ബോധ്യങ്ങളും രൂപപ്പെടുത്താന്‍ പേരെന്റ്സിനും ഗുരുക്കള്‍ക്കും തങ്ങള്‍ക്കുള്ള അറിവുകള്‍ പോരാതെ വരുന്നു. അവരെ കൂടുതലായി കേള്‍ക്കുകയും അവരില്‍നിന്ന് ആദ്യം പഠിക്കുകയും ചെയ്യാതെ അവരെ നമുക്ക് വളര്‍ത്താന്‍ കഴിയാത്ത സാഹചര്യമാണ്.


കുട്ടികള്‍ ഡിജിറ്റല്‍ ലോകത്ത് എന്തു ചെയ്യുന്നു എന്ന് നിരീക്ഷിക്കുക മാത്രമല്ല, സാങ്കേതികവിദ്യയെ എങ്ങനെ ശരിയായി ഉപയോഗിക്കണമെന്ന് അവരെ ഗൈഡ് ചെയ്യാനുള്ള അറിവ് മാതാപിതാക്കള്‍ നേടണം. മാതാപിതാക്കള്‍ ഫോണിലും മറ്റും ചെലവഴിക്കുന്ന സമയം കുറച്ച്, കുട്ടികള്‍ക്ക് നല്ല മാതൃക നല്‍കുന്നതാണ് ഡിജിറ്റല്‍ പാരന്റിംഗിലെ ആദ്യ പാഠം. 'ഗൂഗിള്‍ ഫാമിലി ലിങ്ക്' പോലുള്ള എഐ ആപ്പുകള്‍ വഴി കുട്ടികള്‍ കാണുന്ന ഉള്ളടക്കവും സമയവും ക്രമീകരിക്കാന്‍ സാധിക്കും. ഇത് കുട്ടികളെ സുരക്ഷിതമായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ മാത്രം നിലനിര്‍ത്താന്‍ സഹായിക്കുന്നു. സ്‌കൂള്‍ ബസ്സുകളിലും സ്മാര്‍ട്ട് വാച്ചുകളിലും ഘടിപ്പിച്ചിട്ടുള്ള എഐ സംവിധാനങ്ങള്‍ വഴി കുട്ടികള്‍ എവിടെയാണെന്ന് കൃത്യമായി മനസ്സിലാക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയും. സ്മാര്‍ട്ട് ഉപകരണങ്ങളുടെ പ്രൈവസി സെറ്റിംഗുകള്‍ കൃത്യമായി പരിശോധിക്കണം. അതോടൊപ്പം കുട്ടികളുമായി തുറന്ന ആശയവിനിമയം നടത്താനും അവരെ സൈബര്‍ ലോകത്തെ ചതിക്കുഴികളെക്കുറിച്ച് ബോധവാന്മാരാക്കാനും ശ്രദ്ധിക്കണം.


ബന്ധങ്ങളിലെ 'ഡിജിറ്റല്‍' അകലം


എല്ലാം വിരല്‍ത്തുമ്പില്‍ ലഭിക്കുമ്പോള്‍ മനുഷ്യര്‍ തമ്മില്‍ നേരിട്ടുള്ള ബന്ധങ്ങള്‍ കുറഞ്ഞുവരുന്നു. കുടുംബാംഗങ്ങള്‍ ഒത്തുകൂടുമ്പോള്‍ പോലും ഓരോരുത്തരും തങ്ങളുടെ മൊബൈല്‍ സ്‌ക്രീനുകളിലെ എഐ നിര്‍ദ്ദേശിക്കുന്ന വീഡിയോകളിലും ഗെയിമുകളിലും മുഴുകുന്നത് സങ്കടകരമായ കാഴ്ചയാണ്. അതിനാല്‍ ഡിജിറ്റല്‍ സമയവും കുടുംബ സമയവും നിശ്ചയിച്ച് വേര്‍തിരിക്കുന്നത് നല്ലതാണ്.. ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങള്‍:


  • ഡിജിറ്റല്‍ ഫ്രീ സോണ്‍ : ഭക്ഷണമേശയിലും കിടപ്പുമുറിയിലും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കില്ലെന്ന് തീരുമാനിക്കുക.
  • ഡിജിറ്റല്‍ ഡീറ്റോക്സ് : ദിവസവും വൈകുന്നേരങ്ങളില്‍ ഒരു മണിക്കൂര്‍ എങ്കിലും വീട്ടിലെ എല്ലാവരും ഫോണ്‍ സൈലന്റ് ആക്കി, അഥവാ നോട്ടിഫിക്കേഷനുകള്‍ ഓഫ് ചെയ്തു ദൂരെ മാറ്റിവെച്ച്, ഫാമിലി ടൈമിനായി ഒരുമിക്കാം.
  • രസകരമായ ഫാമിലി ടൈം കളികള്‍ എഐയോട് ചോദിച്ചും ചെയ്തു നോക്കാം.
  • ബോര്‍ഡ് ഗെയിമുകള്‍: ലുഡോ, കാരംസ്, ചെസ്സ്, പാമ്പുംകോണി തുടങ്ങിയ ഗെയിമുകള്‍ കളിക്കാം. അല്ലെങ്കില്‍ പത്തുപത്തായം, ആടുപുലിയാട്ടം തുടങ്ങിയ പഴയ കളികള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്താം.
  • കഥ പറച്ചില്‍: വീട്ടിലെ മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് പഴയകാല അനുഭവങ്ങളോ മുത്തശ്ശിക്കഥകളോ പറഞ്ഞുകൊടുക്കുക. അല്ലെങ്കില്‍, കുട്ടികളും പേരെന്റ്സും ഒരുമിച്ചിരുന്ന് ആ ദിവസത്തെ കൊച്ചുകൊച്ചു കാര്യങ്ങള്‍ കഥ പറയുംപോലെ പങ്കുവെക്കുക.
  • ഒരുമിച്ച് പാചകം ചെയ്യാം: എല്ലാവരും ചേര്‍ന്ന് വൈകുന്നേരത്തെ പലഹാരമോ അത്താഴമോ ഉണ്ടാക്കാം.
  • കൃഷി/തോട്ടംപണി: വൈകുന്നേരം വീട്ടുമുറ്റത്തെ ചെടികള്‍ നനയ്ക്കാനും പരിപാലിക്കാനും എല്ലാവരും ഒത്തുചേരുക.
  • വായന: എല്ലാവരും ചേര്‍ന്നിരുന്ന് പുസ്തകങ്ങള്‍ വായിക്കുകയോ, വായിച്ച കാര്യങ്ങള്‍ പരസ്പരം പങ്കുവെക്കുകയോ ചെയ്യാം.
  • സായാഹ്ന സവാരി: വീടിനടുത്തുള്ള പാടത്തോ പാര്‍ക്കിലോ ഒന്നിച്ച് നടക്കാന്‍ പോകുന്നത് ഉന്മേഷം നല്‍കും.


ഈ ശീലങ്ങള്‍ പതിയെ തുടങ്ങുകയാണെങ്കില്‍ ഡിജിറ്റല്‍ ജീവിതം ബാലന്‍സ് ചെയ്യാം. വീട്ടിലെ അന്തരീക്ഷം കൂടുതല്‍ സന്തോഷകരമാകും. സാങ്കേതികവിദ്യ കുടുംബത്തെ അടുപ്പിക്കാനാവണം ഉപയോഗിക്കേണ്ടത്, അകറ്റാനാവരുത്. ഉദാഹരണത്തിന്, ഓഫീസ് ജോലികള്‍ വേഗത്തില്‍ തീര്‍ക്കാന്‍ എഐ സഹായിക്കുന്നതിലൂടെ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുന്നു. ഇമെയിലുകള്‍ തയ്യാറാക്കാനോ വിവരങ്ങള്‍ ശേഖരിക്കാനോ എഐ ഉപയോഗിക്കുന്നത് വഴി സമയം ലാഭിക്കാം.

മാനസികാരോഗ്യം


വീട്ടില്‍ തനിച്ചായിരിക്കുന്നവര്‍ക്ക് സംസാരിക്കാനും കാര്യങ്ങള്‍ പങ്കുവെക്കാനും എഐ ചാറ്റ് ബോട്ടുകള്‍ ഇന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥ മനുഷ്യബന്ധങ്ങള്‍ക്ക് പകരമാവില്ല. മാനസിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം തേടാന്‍ എഐ ആപ്പുകള്‍ ഉപയോഗിക്കുന്നത് ഇന്ന് പതിവാണ്. ഇത് താത്കാലിക സഹായം ആണെങ്കിലും പ്രൊഫഷണല്‍ സഹായം തേടുന്നതിന് പകരമായി കാണുന്നത് ഗുണമല്ല. ശരിയായ സമയത്ത് ശരിയായ പരിഹാരവും ചികിത്സയും കിട്ടുന്നതിന് ഇത് തടസ്സമായേക്കാം. അല്‍ഗോരിതങ്ങള്‍ നമുക്ക് താല്‍പ്പര്യമുള്ള വീഡിയോകള്‍ വീണ്ടും വീണ്ടും കാണിച്ചുതരുന്നതു വഴി കുട്ടികളും മുതിര്‍ന്നവരും സ്‌ക്രീനുകള്‍ക്കു മുന്നില്‍ തളച്ചിടപ്പെടുന്നു. ഇത് ഉറക്കമില്ലായ്മയ്ക്കും മാനസിക സമ്മര്‍ദ്ദത്തിനും കാരണമാകുന്നു.

നൈതികമായ ഉപയോഗം


നിര്‍മ്മിത ബുദ്ധി ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട ചില നൈതിക മൂല്യങ്ങളുണ്ട്. ഇവ കുടുംബങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് അത്യാവശ്യമാണ്. അനുവാദമില്ലാതെ മറ്റൊരാളുടെ ചിത്രം, ഡേറ്റ എന്നിവ ഉപയോഗിക്കുന്നതും എഐ വഴി മാറ്റങ്ങള്‍ വരുത്തുന്നതും, വിവരങ്ങള്‍ ചോര്‍ത്തുന്നതും തെറ്റാണെന്ന ബോധ്യം കുട്ടികളില്‍ വളര്‍ത്തണം. പഠനത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ എഐ ഉപയോഗിക്കുമ്പോള്‍, സ്വന്തം സര്‍ഗ്ഗാത്മകത നഷ്ടപ്പെടാതെ നോക്കണം. ചെറിയ കാര്യങ്ങള്‍ക്കു പോലും സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് മനുഷ്യന്റെ ചിന്താശേഷിയെയും സര്‍ഗ്ഗാത്മകതയെയും കുറയ്ക്കാന്‍ കാരണമാകുന്നു. സ്‌കൂള്‍ പ്രോജക്റ്റുകള്‍ പൂര്‍ണ്ണമായും എഐയെ കൊണ്ട് ചെയ്യിക്കുന്നത് കുട്ടികളുടെ ചിന്താശേഷിയെ ബാധിക്കും. പകരം, ഡിജിറ്റല്‍ മാധ്യമങ്ങള്‍ മാറ്റിവെച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും വഴിയും ആത്മവിചിന്തനം വഴിയും ആശയങ്ങളും ഉള്‍ക്കാഴ്ചകളും രൂപപ്പെടുത്താനും, പ്രൊജക്ടുകള്‍ തയ്യാറാക്കാനും വീട്ടിലും സ്‌കൂളിലും അവസരങ്ങളുണ്ടാക്കണം.


© 2026 CATHOLIC CONNECT POWERED BY ATCONLINE LLP