- 17 June, 2026
കൊച്ചി : വരാപ്പുഴ അതിരൂപതയുടെ കെ.സി.വൈ.എം ന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. ജോസഫ് കേളന്തറ പിതാവിന്റെ അനുസ്മരണാർത്ഥം ലഹരി വിരുദ്ധ ക്യാംപെയിന്റെ ഭാഗമായി, സെന്റ് ആൽബർട്ട്സ് കോളേജ് ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗത്തിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ബിഷപ്പ് ഡോ. ജോസഫ് കേളന്തറ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് - 2026 വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു.
കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി കാസി പൂപ്പന, കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ്, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി റോസ് മേരി കെ. ജെ., സ്പോർട്സ് ഫോറം കൺവീനർ അമൽ ജോർജ്, സെക്രട്ടറി അരുണ്‍ സെബാസ്റ്റ്യൻ, ട്രഷറർ ജോയ്സൺ പി. ജെ., എക്സിക്യൂട്ടീവ് അംഗങ്ങളായ വിനോജ് വർഗീസ്, അരുണ്‍ വിജയ് എസ്, അമല റോസ് കെ. ജെ., ഡെന്നിസ് ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.
© 2026 CATHOLIC CONNECT POWERED BY ATCONLINE LLP