image

‘ആദം നീ എവിടെയാകുന്നു’; വി ഡി സതീശന്‍റെ പുതിയ പുസ്തകം പുറത്തിറങ്ങി

കോട്ടയം: മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശന്‍റെ പുതിയ പുസ്തകം വായനക്കാരിലേക്ക്. 'ആദം നീ എവിടെ ആകുന്നു?' എന്ന പേരിൽ ബൈബിള്‍ സംബന്ധമായ പുസ്തകമാണ് പുറത്തിറക്കുന്നത്. വി.ഡി. സതീശൻ വിവിധ ക്രൈസ്തവസഭകളുടെ സമ്മേളനങ്ങളിൽ നടത്തിയ പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ പുറത്തിറങ്ങി. ‘ആദം നീ എവിടെയാകുന്നു’ എന്ന് പേരിട്ടിട്ടുള്ള ഔദ്യോഗിക പ്രകാശനം പിന്നീട് നടക്കും.

ഡോ. സിറിയക് തോമസ് ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.


ദൈവത്തെ അന്വേഷിക്കുന്ന ഒരു രാഷ്ട്രീയക്കാരൻ്റെ നിരീക്ഷണത്തിൽ നിന്നുള്ള പുസ്തകമാണ് ഇതെന്ന് അവതാരികയില്‍ സിറിയക് തോമസ് എഴുതിയിട്ടുണ്ട്. ക്രിസ്തുദർശനങ്ങളിലൂടെയുള്ള സഞ്ചാരം എന്നാണ് പുസ്തകത്തിന്‍റെ കവറിൽ എഴുതിയിരിക്കുന്നത്.


വിവിധ സഭകളുടെ ഏതാണ്ട് 250-ഓളം യോഗങ്ങളിലാണ് പ്രസംഗിച്ചിട്ടുള്ളത്. നിയുക്ത കർദിനാൾ ആർച്ച് ബിഷച്ച് മാർ ജോർജ് ജേക്കബ് കൂവക്കാടിന് മാതൃഇടവക നൽകിയ സ്വീകരണച്ചടങ്ങിൽ നടത്തിയ പ്രസംഗത്തിന്റെ തലക്കെട്ടാണ് പുസ്തകത്തിന്റെ പേരായി ഉപയോഗിച്ചിട്ടുള്ളത് - ‘ആദം നീ എവിടെയാകുന്നു’ എന്ന പ്രസംഗം വൈറലായിരുന്നു.


വി ഡി സതീശൻ എഴുതുന്ന രണ്ടാമത്തെ പുസ്തകമാണ് 'ആദം നീ എവിടെ ആകുന്നു?'. 2021ൽ 'നേരനുഭവങ്ങൾ' എന്ന പുസ്തകം അദ്ദേഹം പുറത്തിറക്കിയിരുന്നു.

© 2026 CATHOLIC CONNECT POWERED BY ATCONLINE LLP