image

തിയോഫിനച്ചന്റെ ധന്യ പദവി പ്രഖ്യാപനം നടത്തപ്പെട്ടു

കൊച്ചി: തീക്ഷ്ണതയാർന്ന പ്രവർത്തനം കൊണ്ട് കേരള ഫ്രാൻസിസ് സേവ്യറെന്നു അറിയപ്പെട്ട കപ്പൂച്ചിൻ സന്യാസ വൈദികനായിരുന്ന ദൈവദാസൻ ഫാ. തിയോഫിന്റെ ധന്യ പദവി പ്രഖ്യാപനം കൊച്ചി പൊന്നുരുന്നി കപ്പൂച്ചിൻ ആശ്രമത്തിൽ പ്രഖ്യാപന ചടങ്ങും തിരുക്കർമങ്ങളും നടത്തപ്പെട്ടു. രാവിലെ 9.30നു തിയോഫിനച്ചൻറെ സമാധിയിൽ ദീപം തെളിച്ചു പ്രാർത്ഥനാശുശ്രൂഷയിൽ കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികനായി. പത്തിനു കെസിബിസിയുടെയും കെആർഎൽസിബിസിയുടെയും പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കലിൻ്റെ മുഖ്യകാർമികത്വത്തിലുള്ള പൊന്തിഫിക്കൽ സമൂഹബലിയോടൊപ്പമായിരുന്നു, ധന്യപദവി പ്രഖ്യാപനം.


പൊന്നുരുന്നി ആശ്രമാധിപൻ ഫാ. ബിജു ജോസഫ് കപ്പൂച്ചിൻ ഇറ്റാലിയൻ ഭാഷയിലുള്ള ഡിക്രീ വായിച്ചു. സിസിഎംഎസ്ഐ പ്രസിഡന്റ് ഫാ. ജോർജ് ആൻ്റണി പ്രഖ്യാപനത്തിൻ്റെ മലയാള പരിഭാഷ വായിച്ചു. ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ വചനപ്ര ഘോഷണം നടത്തി. പാലാരിവട്ടം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇടവക വികാരി ഫാ. ജോജി കുത്തുകാട്ട് തിയോഫിനച്ചന്റെ ഛായാചിത്രം അനാഛാദനം ചെയ്തു. നാമകരണ പ്രാർത്ഥന കൊല്ലം ബിഷപ്പ് ഡോ. പോൾ ആൻ്റണി മുല്ലശേരി പ്രകാശനം ചെയ്തു.


ഉച്ചയ്ക്കു രണ്ടിന് നാമകരണ പ്രാർഥന, ആരാധന. 2.30ന് പാലാരിവട്ടം സെൻ്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ഇടവകാംഗങ്ങൾ റാലിയായി പൊന്നുരുന്നി ആശ്രമത്തിലെത്തും. മൂന്നിന് ദിവ്യബലിക്ക് പാലാരിവട്ടം പള്ളി വികാരി ഫാ. ജോജി കുത്തുകാട്ട് കാർമികത്വം വഹിക്കും. 4.30 മുതൽ ആറു വരെ തിരുസന്നിധി ശുശ്രൂഷ ഫാ. വിപിൻ കുരിശുതറ നയിക്കും. ഏഴിനു ദിവ്യബലി.

© 2026 CATHOLIC CONNECT POWERED BY ATCONLINE LLP