- 28 April, 2026
മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ സബ്സിഡി വർദ്ധിപ്പിക്കണം. അംശാദായം പഴയ നിലയിലേയ്ക്ക് പുനസ്ഥാപിക്കണം. തണൽ പദ്ധതി പുനരാരംഭിക്കണം. മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ലംസം ഗ്രാൻഡ് കാലോചിതമായി കൂട്ടണം. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച പ്രമേയം പാസാക്കിക്കൊണ്ട് കേരള മത്സ്യത്തൊഴിലാളി ഫോറം (കെ എം റ്റി എഫ് ) സംസ്ഥാന സമ്മേളനം കൊല്ലത്ത് സമാപിച്ചു. സമ്മേളനം കൊല്ലം രൂപത വികാരി ജനറൽ മോൺ. ബൈജു ജൂലിയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാദർ ജിജോ ജോസ്, ജനറൽ സെക്രട്ടറി കെ. ജെ. യേശുദാസ്, ജില്ലാ പ്രസിഡന്റ് ഹെൻടറി ജോർജ്, യു ടി എ കൺവീനർ ബാബു തണ്ണിക്കോട്, കേരള ലേബർ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ജോസ് മാത്യു, രൂപത പ്രസിഡന്റ് ജോസ് ഇമേഴ്‌സൺ, ഹാരിസൺ പടപ്പക്കര എന്നിവർ പ്രസംഗിച്ചു.
കേരള മത്സ്യത്തൊഴിലാളി ഫോറത്തിന്റെ അടുത്ത മൂന്ന് വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു.
പ്രസിഡന്റ് ഹെൻറി ജോർജ് (കൊല്ലം ) ജനറൽ സെക്രട്ടറി ബേസിൽ മുക്കത്ത് (എറണാകുളം )
വൈസ് പ്രസിഡന്റ് ഇറോണിയോസ് ജോൺ (തിരുവനന്തപുരം)
ട്രഷറർ വിൽസൺ പി ജെ ( ആലപ്പുഴ)
സെക്രട്ടറിമാർ ജിതിൻ ഡോൺബോസ്കോ (എറണാകുളം)
ക്രിസ്റ്റഫർ ബെഞ്ചമിൻ (കൊല്ലം).
© 2026 CATHOLIC CONNECT POWERED BY ATCONLINE LLP